---
title: "പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ"
english_title: "Ganja hunt in Perumbavoor; Assam native arrested with four kilos of ganja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345636/ganja-hunt-in-perumbavoor-assam-native-arrested-with-four-kilos-of-ganja"
published_at: "2026-03-04T22:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a85e90186a8_30.jpg"
keywords: []
---

# പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അസം സ്വദേശി നാല് കിലോ കഞ്ചാവുമായി പിടിയിൽ

> **Lead Summary:** പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. കുറുപ്പുംപടി ഭാഗത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് കിലോ കഞ്ചാവുമായി അസം സ്വദേശി റബ്ബുൽ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗിലെ നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

## Article Content

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. കുറുപ്പുംപടി ഭാഗത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് കിലോ കഞ്ചാവുമായി അസം സ്വദേശി റബ്ബുൽ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗിലെ നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

പോഞ്ഞാശ്ശേരിയിൽ നിന്ന് കഞ്ചാവുമായി കുറുപ്പംപടിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് ഇയാൾ വലയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയിലധികം വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345636/ganja-hunt-in-perumbavoor-assam-native-arrested-with-four-kilos-of-ganja)