---
title: "മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Sixth grade student dies tragically after being hit by school bus in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345635/sixth-grade-student-dies-tragically-after-being-hit-by-school-bus-in-malappuram"
published_at: "2026-03-04T21:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a859b09d322_29.jpg"
keywords: []
---

# മലപ്പുറത്ത് സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിസ്‌വാനാണ് മരിച്ചത്. വലിയോറ സ്വദേശികളായ മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകനാണ്.

## Article Content

മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിസ്‌വാനാണ് മരിച്ചത്. വലിയോറ സ്വദേശികളായ മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകനാണ്.

സ്കൂൾ കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ റിസ്‌വാൻ, വണ്ടിയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ഈ സമയം എതിർദിശയിൽ നിന്ന് വന്ന മറ്റൊരു സ്കൂൾ വാൻ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345635/sixth-grade-student-dies-tragically-after-being-hit-by-school-bus-in-malappuram)