---
title: "ഹോർമുസ് കടലിടുക്കിൽ തടസ്സം; ഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ നൽകുമെന്ന് റഷ്യ"
english_title: "Blockade in the Strait of Hormuz; Russia says it will provide 9.5 million barrels of crude oil to India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345633/blockade-in-the-strait-of-hormuz-russia-says-it-will-provide-95-million-barrels-of-crude-oil-to-india"
published_at: "2026-03-04T21:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8569042bd5_28.jpg"
keywords: []
---

# ഹോർമുസ് കടലിടുക്കിൽ തടസ്സം; ഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ നൽകുമെന്ന് റഷ്യ

> **Lead Summary:** ഗൾഫ് മേഖലയിലെ സംഘർഷം ഊർജ്ജ വിപണിയെ ബാധിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി.

## Article Content

ഗൾഫ് മേഖലയിലെ സംഘർഷം ഊർജ്ജ വിപണിയെ ബാധിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി.

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം കാരണം എണ്ണ വിതരണത്തിൽ തടസ്സമുണ്ടായ പശ്ചാത്തലത്തിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് നൽകാൻ റഷ്യ സന്നദ്ധത അറിയിച്ചു.

ഖത്തറിൽ നിന്നുള്ള വാതക വിതരണത്തിലും തടസ്സങ്ങൾ നേരിടുന്നതിനാൽ, ആ മേഖലയിലും സഹകരിക്കാൻ റഷ്യ തയ്യാറാണ്.

അമേരിക്കൻ സമ്മർദ്ദങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

വരും ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തുന്നതോടെ ഇന്ധനക്ഷാമത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പ്രതിസന്ധി നേരിടാൻ ആവശ്യമായ എണ്ണശേഖരം രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345633/blockade-in-the-strait-of-hormuz-russia-says-it-will-provide-95-million-barrels-of-crude-oil-to-india)