---
title: "ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചു"
english_title: "Ayatollah Ali Khamenei's funeral postponed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345629/ayatollah-ali-khameneis-funeral-postponed"
published_at: "2026-03-04T20:37:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a84b167a56c_26.jpg"
keywords: []
---

# ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചു

> **Lead Summary:** ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാത്രി 10 മണിക്ക് ടെഹ്റാനിൽ ആരംഭിക്കാനിരുന്ന ചടങ്ങുകളാണ് മാറ്റിയത്.

## Article Content

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാത്രി 10 മണിക്ക് ടെഹ്റാനിൽ ആരംഭിക്കാനിരുന്ന ചടങ്ങുകളാണ് മാറ്റിയത്.

വിവിധ പ്രവിശ്യകളിൽ നിന്നുള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് കരുതുന്നു. ഖമനയിയുടെ ജന്മനാടായ വിശുദ്ധ നഗരം മഷ്ഹദിൽ സംസ്‌കാരം നടത്താനാണ് തീരുമാനമെങ്കിലും തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെൻട്രൽ ടെഹ്റാനിലെ കോമ്പൗണ്ടിൽ മൂന്ന് ദിവസത്തെ പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മോജ്തബ ഹൊസൈനി ഖമനയിയെ തിരഞ്ഞെടുത്തെന്ന വാർത്തകൾക്കിടെ കടുത്ത ഭീഷണിയുമായി ഇസ്രയേൽ രംഗത്തെത്തി.

പുതിയ നേതാവ് ആരായാലും അവരെ വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പ്രഖ്യാപിച്ചു. 57 കാരനായ മോജ്തബയെ ഉടൻ തന്നെ പിൻഗാമിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ മോജ്തബയുടെ ഭാര്യയ്ക്കും മകനും ജീവൻ നഷ്ടമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345629/ayatollah-ali-khameneis-funeral-postponed)