---
title: "ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു"
english_title: "Sabarimala gold theft case; ED questions Thantri Kantar Rajivare"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345620/sabarimala-gold-theft-case-ed-questions-thantri-kantar-rajivare"
published_at: "2026-03-04T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8415fce450_20.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവരെയെ ഇഡി ചോദ്യം ചെയ്തു

> **Lead Summary:** ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തന്ത്രി കണ്ഠര് രാജീവരെയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചി കടവന്ത്രയിലെ ഓഫീസിൽ ഹാജരായ തന്ത്രിയെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.

## Article Content

ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തന്ത്രി കണ്ഠര് രാജീവരെയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചി കടവന്ത്രയിലെ ഓഫീസിൽ ഹാജരായ തന്ത്രിയെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയതിലും, സ്പോൺസർ എന്ന നിലയിൽ ഇയാളെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിയുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്.

വഴിപാട് വാഹനം വീട്ടിൽ സൂക്ഷിച്ചതിലൂടെ സാമ്പത്തിക ലാഭം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഇഡി വ്യക്തത തേടി. 28 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ കേസിൽ നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് തന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345620/sabarimala-gold-theft-case-ed-questions-thantri-kantar-rajivare)