---
title: "ഗൾഫ് യുദ്ധമുനമ്പിൽ! സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ മഴ; വ്യോമാക്രമണം തടഞ്ഞ് പ്രതിരോധ സേന, ഒമാനിൽ അതീവ ജാഗ്രത"
english_title: "Authorities say Saudi Arabia has prevented another clash in the skies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345596/authorities-say-saudi-arabia-has-prevented-another-clash-in-the-skies"
published_at: "2026-03-04T16:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8160c29e72_24.jpg"
keywords: []
---

# ഗൾഫ് യുദ്ധമുനമ്പിൽ! സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ മഴ; വ്യോമാക്രമണം തടഞ്ഞ് പ്രതിരോധ സേന, ഒമാനിൽ അതീവ ജാഗ്രത

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയുടെ ആകാശപരിധിയിൽ ബുധനാഴ്ച പ്രവേശിച്ച രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു.

## Article Content

**റിയാദ്: [ **സൗദി അറേബ്യയുടെ ആകാശപരിധിയിൽ ബുധനാഴ്ച പ്രവേശിച്ച രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു.

അൽ ഖർജ് മേഖലയിൽ വെച്ചാണ് മിസൈലുകൾ വെടിവെച്ചിട്ടതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ ഒരു ഡ്രോണും നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രകോപനമുണ്ടായിരിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണോ ആകാശമോ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ ശേഷവും ഇത്തരം പ്രകോപനങ്ങൾ തുടരുന്നത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുമെന്നും പൗരന്മാരുടെ സുരക്ഷയ്ക്കായി തിരിച്ചടി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും സൗദി മുന്നറിയിപ്പ് നൽകി.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഒമാൻ ഭരണകൂടം രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ആകാശത്ത് ഡ്രോണുകളോ മറ്റ് സംശയകരമായ വസ്തുക്കളോ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും ഒമാൻ അഭ്യർത്ഥിച്ചു.

രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരഹിത വിമാനങ്ങൾക്കും വായുമാർഗമുള്ള കായിക വിനോദങ്ങൾക്കും സിവിൽ എവിയേഷൻ അതോറിറ്റി താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദേശീയ ആകാശപരിധിയിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ജനങ്ങളുടെ പൂർണ്ണ സഹകരണവും ഒമാൻ തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345596/authorities-say-saudi-arabia-has-prevented-another-clash-in-the-skies)