---
title: "ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം, തടികൊണ്ട് തലയ്ക്കടിച്ചു; വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ"
english_title: "Brutally beaten by drunken gang during temple festival hit on the head with a stick student in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345586/brutally-beaten-by-drunken-gang-during-temple-festival-hit-on-the-head-with-a-stick-student-in-critical-condition"
published_at: "2026-03-04T16:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a80a21ef9bf_attack_kollam.jpg"
keywords: []
---

# ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം, തടികൊണ്ട് തലയ്ക്കടിച്ചു; വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ

> **Lead Summary:** **കൊല്ലം : ( **[www.truevisionnews.com]** ) **മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കൊല്ലം കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ക‍ഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ ഹരികൃഷ്ണൻ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

## Article Content

**കൊല്ലം : ( **[www.truevisionnews.com]** ) **മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കൊല്ലം കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ക‍ഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ ഹരികൃഷ്ണൻ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയാണ് മദ്യപ സംഘം ഹരികൃഷ്ണനുമായി തർക്കത്തിൽ ഏർപ്പെടുന്നത്. തുടർന്ന് സംഘം ചേർന്നെത്തിയ ഇവർ ഹരികൃഷ്ണനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടികൊണ്ട് ഹരികൃഷ്ണന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീഴുകയായിരുന്നു. അടൂർ ഗവൺമെന്റ് പോളിടെക്നിക്കിലെ വിദ്യാർഥിയാണ് പരിക്കേറ്റ ഹരികൃഷ്ണൻ. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345586/brutally-beaten-by-drunken-gang-during-temple-festival-hit-on-the-head-with-a-stick-student-in-critical-condition)