---
title: "മെലിഞ്ഞ ശരീരം മാറ്റി ഭാരം കൂട്ടണോ? ഈ പഴങ്ങൾ ശീലമാക്കാം"
english_title: "Fruits that help you lose weight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345555/fruits-that-help-you-lose-weight"
published_at: "2026-03-04T14:20:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7f4ed08b31_6.jpg"
keywords: []
---

# മെലിഞ്ഞ ശരീരം മാറ്റി ഭാരം കൂട്ടണോ? ഈ പഴങ്ങൾ ശീലമാക്കാം

> **Lead Summary:** **[** ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഉള്ളതുപോലെ തന്നെ പ്രയാസമേറിയ ഒന്നാണ് മെലിഞ്ഞ ശരീരം കാരണം ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ കാര്യവും.

## Article Content

**[** ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഉള്ളതുപോലെ തന്നെ പ്രയാസമേറിയ ഒന്നാണ് മെലിഞ്ഞ ശരീരം കാരണം ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ കാര്യവും.

ശരീരഭാരം കുറയുന്നത് പലപ്പോഴും ആത്മവിശ്വാസക്കുറവിനും പെട്ടെന്നുള്ള ക്ഷീണത്തിനും ഇടയാക്കാറുണ്ട്. എന്നാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെ, പ്രത്യേകിച്ച് ചില പ്രത്യേക പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് ഏത്തപ്പഴം. ഉയർന്ന അളവിൽ കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഏത്തപ്പഴം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതിനൊപ്പം പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പന്നവുമാണ്.

പഴങ്ങളുടെ രാജാവായ മാമ്പഴവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ധാരാളം പ്രകൃതിദത്ത പഞ്ചസാരയും വിറ്റാമിനുകളും അടങ്ങിയ മാമ്പഴം പതിവായി കഴിക്കുന്നത് ശരീരപുഷ്ടിക്ക് സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ അവക്കാഡോ (വെണ്ണപ്പഴം) ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു വഴി. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കലോറിയും ശരീരത്തിന് ആവശ്യമായ പോഷണം നൽകുന്നു.

അതുപോലെ തന്നെ പ്രകൃതിദത്ത പഞ്ചസാരയും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയ സപ്പോട്ട ക്ഷീണം അകറ്റാനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345555/fruits-that-help-you-lose-weight)