---
title: "വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ കേസ്"
english_title: "Case filed against travel agency in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345531/case-filed-against-travel-agency-in-malappuram"
published_at: "2026-03-04T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7df47471a4_3.jpg"
keywords: []
---

# വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ കേസ്

> **Lead Summary:** **മലപ്പുറം: [ **വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും മനുഷ്യക്കടത്തും നടത്തിയതായി മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ പരാതി.

## Article Content

**മലപ്പുറം: [ **വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും മനുഷ്യക്കടത്തും നടത്തിയതായി മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ പരാതി.

കൊണ്ടോട്ടി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെ തൃശൂർ ചാലക്കുടി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ഈ സ്ഥാപനത്തിലൂടെ വഞ്ചിതരായ മുപ്പതോളം പേരാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 7.45 ലക്ഷം രൂപ നൽകി വിദേശത്തെത്തിയ തൃശൂർ സ്വദേശിനിക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല, ഭക്ഷണവും താമസവുമില്ലാതെ ദുരിതത്തിലാവുകയും ചെയ്തു.

ഏജൻസിയുടെ വാക്കുകേട്ട് പോയ പലർക്കും കുറഞ്ഞ കൂലിക്ക് കൃഷിയിടങ്ങളിലും മറ്റും കഠിനമായ ജോലി ചെയ്യേണ്ടി വന്നതായും പരാതിക്കാർ പറയുന്നു. ഒടുവിൽ നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് പലരും കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.

ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി എത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345531/case-filed-against-travel-agency-in-malappuram)