---
title: "പാചകത്തെച്ചൊല്ലി ഭർത്താവിന്റെ അമ്മയുമായി തർക്കം; ഐടി എൻജിനീയർ ജീവനൊടുക്കി, കുടുംബത്തിന്റെ പരാതിയിൽ കേസ്"
english_title: "IT engineer commits suicide after argument with husband's mother over cooking case registered on family complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345516/it-engineer-commits-suicide-after-argument-with-husbands-mother-over-cooking-case-registered-on-family-complaint"
published_at: "2026-03-04T12:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7d7520d02a_suicide.jpg"
keywords: []
---

# പാചകത്തെച്ചൊല്ലി ഭർത്താവിന്റെ അമ്മയുമായി തർക്കം; ഐടി എൻജിനീയർ ജീവനൊടുക്കി, കുടുംബത്തിന്റെ പരാതിയിൽ കേസ്

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) ** ബെംഗളൂരുവിൽ കുടുംബവഴക്കിനെത്തുടർന്ന് ഐടി എൻജിനീയർ ആത്മഹത്യ ചെയ്തു. സുഷമ ആണ് ചൊവ്വാഴ്ച സ്വന്തം വീട്ടിൽ വെച്ച് ജീവനൊടുക്കിയത്. അഞ്ച് വർഷം മുൻപായിരുന്നു പുനീത് കുമാറുമായുള്ള ഇവരുടെ വിവാഹം. നാല് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടിൽ ചെറിയ കാര്യങ്ങളെച്ചൊല്ലി നിരന്തരം തർക്കങ്ങൾ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) ** ബെംഗളൂരുവിൽ കുടുംബവഴക്കിനെത്തുടർന്ന് ഐടി എൻജിനീയർ ആത്മഹത്യ ചെയ്തു. സുഷമ ആണ് ചൊവ്വാഴ്ച സ്വന്തം വീട്ടിൽ വെച്ച് ജീവനൊടുക്കിയത്. അഞ്ച് വർഷം മുൻപായിരുന്നു പുനീത് കുമാറുമായുള്ള ഇവരുടെ വിവാഹം. നാല് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടിൽ ചെറിയ കാര്യങ്ങളെച്ചൊല്ലി നിരന്തരം തർക്കങ്ങൾ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി സുഷമയും അമ്മായിയമ്മ കൽപ്പനയും തമ്മിലുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സുഷമയെ പാചകം ചെയ്യാൻ അനുവദിക്കാതിരിക്കുകയും വിവിധ വിഷയങ്ങളിൽ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സുഷമയുടെ കുടുംബം ആരോപിക്കുന്നു. ഈ പീഡനങ്ങളിൽ മനംനൊന്താണ് സുഷമ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ സ്ത്രീധന പീഡനം ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഭർത്താവ് പുനീത് കുമാറിനെ അറസ്റ്റ് ചെയ്തു. നിലവിൽ ഒളിവിലുള്ള അമ്മായിയമ്മ കൽപ്പനയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345516/it-engineer-commits-suicide-after-argument-with-husbands-mother-over-cooking-case-registered-on-family-complaint)