---
title: "മദ്യപാനം വിലക്കി; പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം ടാങ്കിലെറിഞ്ഞു, പിന്നാലെ ബിരിയാണി കഴിച്ച് മകന്റെ 'ആഘോഷം'"
english_title: "Son 'celebrates' by eating biryani after killing father, throwing his body in a tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345490/son-celebrates-by-eating-biryani-after-killing-father-throwing-his-body-in-a-tank"
published_at: "2026-03-04T11:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7c543832df_Son_celebrates_by_eating_biryani_after_killing_father,_throwing_his_body_in_a_tank.jpg"
keywords: []
---

# മദ്യപാനം വിലക്കി; പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം ടാങ്കിലെറിഞ്ഞു, പിന്നാലെ ബിരിയാണി കഴിച്ച് മകന്റെ 'ആഘോഷം'

> **Lead Summary:** അംബികാപൂർ: ഛത്തീസ്ഗഡിലെ അംബികാപൂരിൽ പിതാവിനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. തന്റെ അമിത മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് 25-കാരനായ പ്രഭാത് കെർക്കറ്റയെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. 50-കാരനായ പരസ് കെർക്കറ്റയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒട്ടും കുറ്റബോധമില്ലാതെ പ്രതി ബിരിയാണി വാങ്ങി ആഘോഷിച്ചതായും പോലീസ് കണ്ടെത്തി.

## Article Content

അംബികാപൂർ: ഛത്തീസ്ഗഡിലെ അംബികാപൂരിൽ പിതാവിനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. തന്റെ അമിത മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് 25-കാരനായ പ്രഭാത് കെർക്കറ്റയെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. 50-കാരനായ പരസ് കെർക്കറ്റയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒട്ടും കുറ്റബോധമില്ലാതെ പ്രതി ബിരിയാണി വാങ്ങി ആഘോഷിച്ചതായും പോലീസ് കണ്ടെത്തി.

തിങ്കളാഴ്ച പാതിരാത്രിയിൽ യുവാവ് അച്ഛന്റെ വീടിന് സമീപത്ത് മദ്യപിച്ച നിലയിൽ എത്തി. മകന്റെ മദ്യപാനത്തെ 50കാരൻ വിമർശിച്ചതോടെ യുവാവ് പ്രകോപിതനായി. പിന്നാലെ നടന്ന വാക്കേറ്റത്തിനിടയിലാണ് യുവാവ് വീട്ടിൽ നിന്ന് കൈക്കോലിയുമായി എത്തി അച്ഛനെ ആക്രമിച്ചത്. തലയിൽ നിരവധി തവണ വെട്ടേറ്റ 50കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. അച്ഛൻ മരിച്ചെന്ന് ഉറപ്പായതോടെ മകൻ അച്ഛന്റെ മൃതദേഹം വീടിന് സമീപത്തെ കുടിവെള്ള ടാങ്കിൽ വലിച്ചെറിഞ്ഞു. ഇതിന് ശേഷം സമീപത്തെ ഹോട്ടലിലെത്തിയ യുവാവ് ബിരിയാണി വാങ്ങി കഴിച്ചു. പിന്നാലെ വീട്ടിൽ വന്നു കിടന്നുറങ്ങി. രാത്രിയിൽ അച്ഛനും മകനും തമ്മിലുള്ള ബഹളം കേട്ട അയൽവാസികൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മധ്യവയസ്കനെ കാണാനില്ലെന്ന വിവരം പുറത്ത് അറിയുന്നത്. പൊലീസ് പരിശോധനയിലാണ് മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

പിന്നാലെ പൊലീസ് സമീപത്തെ വീട്ടിലെത്തി വിളിക്കുമ്പോഴാണ് 25കാരൻ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. കൊലപാതകത്തിൽ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345490/son-celebrates-by-eating-biryani-after-killing-father-throwing-his-body-in-a-tank)