---
title: "ചെലവ് ലക്ഷങ്ങൾ, പകുതിയും പൊട്ടിപ്പോകുന്നു; പൊങ്കാല ചുടുകട്ട ശേഖരണത്തിൽ പുനരാലോചനയുമായി മേയർ വിവി രാജേഷ്"
english_title: "Mayor VV Rajesh reconsiders Pongala chutukatta collection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345474/mayor-vv-rajesh-reconsiders-pongala-chutukatta-collection"
published_at: "2026-03-04T10:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7b9027a607_Mayor_VV_Rajesh_reconsiders_Pongala_chutukatta_collection.jpg"
keywords: []
---

# ചെലവ് ലക്ഷങ്ങൾ, പകുതിയും പൊട്ടിപ്പോകുന്നു; പൊങ്കാല ചുടുകട്ട ശേഖരണത്തിൽ പുനരാലോചനയുമായി മേയർ വിവി രാജേഷ്

> **Lead Summary:** തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഭക്തർ ഉപേക്ഷിച്ചുപോകുന്ന ചുടുകട്ടകൾ ശേഖരിക്കുന്ന പദ്ധതി നഗരസഭ പുനപരിശോധിക്കുന്നു. ഇഷ്ടികകൾ ശേഖരിക്കുന്നതിനായി കോർപ്പറേഷന് വലിയ തുക ചെലവാകുന്നുണ്ടെന്നും എന്നാൽ അതിന്റെ ഗുണഫലം ലഭിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഭക്തർ ഉപേക്ഷിച്ചുപോകുന്ന ചുടുകട്ടകൾ ശേഖരിക്കുന്ന പദ്ധതി നഗരസഭ പുനപരിശോധിക്കുന്നു. ഇഷ്ടികകൾ ശേഖരിക്കുന്നതിനായി കോർപ്പറേഷന് വലിയ തുക ചെലവാകുന്നുണ്ടെന്നും എന്നാൽ അതിന്റെ ഗുണഫലം ലഭിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.

സർക്കാരിനെതിരെ ഹേറ്റ് ക്യാമ്പയിനെന്ന മന്ത്രി വി.ശിവൻ കുട്ടിയുടെ ആരോപണത്തിന് മേയര്‍ മറുപടി നല്‍കി.പൊങ്കാല വിജയിച്ചത് സർക്കാർ വകുപ്പുകളുടെ കൂടി സഹകരണം കൊണ്ടാണ്.എല്ലാവരും ഒന്നിച്ചു നിന്നാണ് പൊങ്കാല സംഘടിപ്പിച്ചത്.സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ നോക്കി പൊതുപ്രവർത്തനം നടക്കില്ല…അനധികൃത പാർക്കിങ് ഫീസ് ഈടാക്കുന്നതിന് പിന്നിൽ മാഫിയയാണെന്നും അദ്ദേഹം ആരോപിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345474/mayor-vv-rajesh-reconsiders-pongala-chutukatta-collection)