---
title: "വയനാട്ടിൽ കൃഷിയിടത്തിൽ യുവാവ് മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് സംശയം"
english_title: "Young man found dead in a farm in Wayanad; suspected to be a wild elephant attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345453/young-man-found-dead-in-a-farm-in-wayanad-suspected-to-be-a-wild-elephant-attack"
published_at: "2026-03-04T07:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a79676ca50c_6.jpg"
keywords: []
---

# വയനാട്ടിൽ കൃഷിയിടത്തിൽ യുവാവ് മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് സംശയം

> **Lead Summary:** വയനാട് സുൽത്താൻ ബത്തേരി വടക്കനാട് സ്വദേശിയായ രജീവിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ രജീവിനെ രാത്രിയിൽ കാണാതാവുകയായിരുന്നു.

## Article Content

വയനാട് സുൽത്താൻ ബത്തേരി വടക്കനാട് സ്വദേശിയായ രജീവിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ രജീവിനെ രാത്രിയിൽ കാണാതാവുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രജീവ് വീണുകിടന്ന ഭാഗത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും, ശരീരത്തിൽ പ്രകടമായ പരിക്കുകളോ ചതവുകളോ ഇല്ലാത്തതിനാൽ കാട്ടാനയുടെ ആക്രമണമാണോ മരണകാരണമെന്ന് വനംവകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല. നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345453/young-man-found-dead-in-a-farm-in-wayanad-suspected-to-be-a-wild-elephant-attack)