---
title: "ഹോർമുസിൽ നാവിക സുരക്ഷ ശക്തമാക്കുമെന്ന് ട്രംപ്; ഇറാന് മേൽ ചൈനയുടെ സമ്മർദ്ദം"
english_title: "Trump says he will strengthen naval security in Hormuz; China puts pressure on Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345451/trump-says-he-will-strengthen-naval-security-in-hormuz-china-puts-pressure-on-iran"
published_at: "2026-03-04T06:59:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a78b0a2b928_1.jpg"
keywords: []
---

# ഹോർമുസിൽ നാവിക സുരക്ഷ ശക്തമാക്കുമെന്ന് ട്രംപ്; ഇറാന് മേൽ ചൈനയുടെ സമ്മർദ്ദം

> **Lead Summary:** **ഹോ**ർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ നാവികസേന ഉടൻ രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

## Article Content

**ഹോ**ർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ നാവികസേന ഉടൻ രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ആഗോള ഇന്ധന വിപണിയെ ബാധിക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ, സൂയസ് കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കാൻ 'ചാൾസ് ഡി ഗാൾ' വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള നാവികപ്പടയെ ഫ്രാൻസും നിയോഗിച്ചു.

അതേസമയം, ഖത്തറിൽ നിന്നുള്ള ഇന്ധനക്കപ്പലുകൾ തടയരുതെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഏഷ്യൻ രാജ്യങ്ങളിലെ എൽഎൻജി ഉപഭോഗത്തിന്റെ വലിയൊരു ഭാഗം ഖത്തറിനെ ആശ്രയിക്കുന്നതിനാൽ, സംഘർഷം നീണ്ടുനിന്നാൽ മേഖലയിൽ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345451/trump-says-he-will-strengthen-naval-security-in-hormuz-china-puts-pressure-on-iran)