---
title: "'ഇറാന്റെ സൈനിക ശക്തി തകർത്തു, പുതിയ നേതൃത്വം വേണം'; അവകാശവാദവുമായി ട്രംപ്"
english_title: "'Iran's military power has been destroyed, new leadership is needed'; Trump claims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345447/irans-military-power-has-been-destroyed-new-leadership-is-needed-trump-claims"
published_at: "2026-03-04T06:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a77ea4a0928_1.jpg"
keywords: []
---

# 'ഇറാന്റെ സൈനിക ശക്തി തകർത്തു, പുതിയ നേതൃത്വം വേണം'; അവകാശവാദവുമായി ട്രംപ്

> **Lead Summary:** ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടെന്നും രാജ്യം സൈനികമായി ദുർബലമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ജർമ്മൻ ചാൻസലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടെന്നും രാജ്യം സൈനികമായി ദുർബലമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ജർമ്മൻ ചാൻസലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ നാവിക-വ്യോമ സേനകളും നിരീക്ഷണ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടെന്നും ഇനി ഇറാന് പുതിയൊരു നേതൃത്വമാണ് ആവശ്യമെന്നും ട്രംപ് പറഞ്ഞു. അതേസമയം, തെഹ്‌റാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം തുടരുകയാണ്.

പാർലമെന്റ് മന്ദിരത്തിന് സമീപവും ഔദ്യോഗിക മാധ്യമ ആസ്ഥാനത്തും സ്ഫോടനങ്ങളുണ്ടായി. ആക്രമണത്തിൽ കൊല്ലപ്പെട്ട 165 കുട്ടികളുടെ കൂട്ടസംസ്കാരം നടന്നതായും ട്രംപിന്റെ 'രക്ഷാപ്രവർത്തനത്തിന്റെ' യഥാർത്ഥ മുഖമാണിതെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345447/irans-military-power-has-been-destroyed-new-leadership-is-needed-trump-claims)