---
title: "ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി. ശിവൻകുട്ടി"
english_title: "The move to politicize Attukal Pongala will not be allowed - V. Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345430/the-move-to-politicize-attukal-pongala-will-not-be-allowed-v-sivankutty"
published_at: "2026-03-03T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a706d105242_17.jpg"
keywords: []
---

# ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല - വി. ശിവൻകുട്ടി

> **Lead Summary:** ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവത്കരിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പൊങ്കാല അലങ്കോലപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന രീതിയിൽ സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾ അവരുടെ സ്ഥിരം ശൈലിയുടെ ഭാഗമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

## Article Content

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവത്കരിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പൊങ്കാല അലങ്കോലപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന രീതിയിൽ സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾ അവരുടെ സ്ഥിരം ശൈലിയുടെ ഭാഗമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സർക്കാർ ഏജൻസികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. സർക്കാരിനെതിരെ ബോധപൂർവമായ വിദ്വേഷ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്തം കോർപ്പറേഷന് കൂടി ഉണ്ടായിരിക്കെ, സംഘപരിവാർ മാധ്യമങ്ങൾ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ആത്മഹത്യാപരമാണെന്നും സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻപ് പൊങ്കാലയ്ക്ക് ശേഷം ലഭിക്കുന്ന ചുടുകട്ടകൾ ഉപയോഗിച്ച് വീട് നിർമ്മിക്കാനുള്ള നഗരസഭയുടെ തീരുമാനത്തെ പരിഹസിച്ചവർ തന്നെ ഇപ്പോൾ ആ മാതൃക പിന്തുടരുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345430/the-move-to-politicize-attukal-pongala-will-not-be-allowed-v-sivankutty)