---
title: "വിടവാങ്ങുമ്പോഴും വെളിച്ചമായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം"
english_title: "The return of a 19-year-old woman gave new life to four people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345416/the-return-of-a-19-year-old-woman-gave-new-life-to-four-people"
published_at: "2026-03-03T19:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6f0b553988_14.jpg"
keywords: []
---

# വിടവാങ്ങുമ്പോഴും വെളിച്ചമായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം

> **Lead Summary:** അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ ജോൺസന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോഴും, ആ വേദനയ്ക്കിടയിലും നാല് പേർക്ക് പുതുജീവൻ പകർന്നു നൽകിയ കുടുംബത്തിന്റെ തീരുമാനം മാതൃകയാകുന്നു.

## Article Content

അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ ജോൺസന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോഴും, ആ വേദനയ്ക്കിടയിലും നാല് പേർക്ക് പുതുജീവൻ പകർന്നു നൽകിയ കുടുംബത്തിന്റെ തീരുമാനം മാതൃകയാകുന്നു.

ഫെബ്രുവരി 28-ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് എടവനക്കാട് സ്വദേശിനിയായ ജാസ്ലിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന്, പിതാവിന്റെ സമ്മതത്തോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജാസ്ലിയയുടെ കരളും വൃക്കകളും നേത്രപടലവും വഴി മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരുന്ന നാല് രോഗികളിലൂടെ അവൾ ഇനി ജീവിതത്തിന്റെ പുതിയ വെളിച്ചമായി നിലനിൽക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345416/the-return-of-a-19-year-old-woman-gave-new-life-to-four-people)