---
title: "ലോകസമാധാനത്തിന് വെല്ലുവിളി സയണിസ്റ്റ് ശക്തികൾ; ഇറാന് പിന്തുണയുമായി പാകിസ്ഥാൻ  പ്രതിരോധ മന്ത്രി"
english_title: "Pakistan's Defense Minister supports Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345413/pakistans-defense-minister-supports-iran"
published_at: "2026-03-03T19:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6e563ddb10_11.jpg"
keywords: []
---

# ലോകസമാധാനത്തിന് വെല്ലുവിളി സയണിസ്റ്റ് ശക്തികൾ; ഇറാന് പിന്തുണയുമായി പാകിസ്ഥാൻ  പ്രതിരോധ മന്ത്രി

> **Lead Summary:** ഇസ്രായേൽ രൂപീകരണം മുതൽ ഇസ്‌ലാമിക രാജ്യങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു.

## Article Content

ഇസ്രായേൽ രൂപീകരണം മുതൽ ഇസ്‌ലാമിക രാജ്യങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു.

ലോകശക്തികൾ സയണിസ്റ്റ് സ്വാധീനത്തിലാണെന്നും ആഗോള സാമ്പത്തിക മേഖലയെ ഇവർ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇറാൻ സമാധാനത്തിന് ശ്രമിച്ചിട്ടും അവർക്കുമേൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും ഇത് പാകിസ്താൻ്റെ അതിർത്തികളിലേക്ക് ഇസ്രായേൽ സ്വാധീനം വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ്റെ ആണവ കരുത്തിനെയും സൈനിക ശക്തിയെയും കുറിച്ച് ഓർമ്മിപ്പിച്ച മന്ത്രി, രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കാൻ സൈന്യം സജ്ജമാണെന്നും വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിൻ്റെ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, ശത്രുക്കളുടെ വളയുന്ന തന്ത്രങ്ങളെ പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345413/pakistans-defense-minister-supports-iran)