---
title: "കൊടുങ്ങല്ലൂരിൽ കാന നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "A wall collapsed during construction of a dam in Kodungallur; a Bengali native met a tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345400/a-wall-collapsed-during-construction-of-a-dam-in-kodungallur-a-bengali-native-met-a-tragic-end"
published_at: "2026-03-03T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6c4d263343_16.jpg"
keywords: []
---

# കൊടുങ്ങല്ലൂരിൽ കാന നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു; ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** ശ്രീനാരായണപുരത്ത് കാന നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ മുഹമ്മദ് മൊഹാബുൽ ഇസ്ലാം ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ശ്രീനാരായണപുരത്ത് കാന നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ മുഹമ്മദ് മൊഹാബുൽ ഇസ്ലാം ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീനാരായണപുരം വലിയ വീട്ടിൽ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം മുള്ളൻബസാർ - വെറ്റിനറി ഹോസ്പിറ്റൽ റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കാനയുടെ പണി നടന്നുകൊണ്ടിരിക്കെ സമീപത്തെ മതിൽ അപ്രതീക്ഷിതമായി തൊഴിലാളികളുടെ മേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശിയായ സൈഫുൽ മണ്ഡൽ നിലവിൽ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345400/a-wall-collapsed-during-construction-of-a-dam-in-kodungallur-a-bengali-native-met-a-tragic-end)