---
title: "പൂരത്തിനിടെ സംഘർഷം, പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു"
english_title: "Two people including CPM branch secretary stabbed in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345390/two-people-including-cpm-branch-secretary-stabbed-in-palakkad"
published_at: "2026-03-03T15:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b7b234d77_stabbed.jpg"
keywords: []
---

# പൂരത്തിനിടെ സംഘർഷം, പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് , ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് , ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.

പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345390/two-people-including-cpm-branch-secretary-stabbed-in-palakkad)