---
title: "ദേശീയ ഗാനം പാടാതെ ഇറാൻ വനിതാ ടീം; ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയിൽ നിശബ്ദ പ്രതിഷേധം"
english_title: "Iran women's team fails to sing national anthem at Asian Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345381/iran-womens-team-fails-to-sing-national-anthem-at-asian-cup"
published_at: "2026-03-03T15:33:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b25753097_24.jpg"
keywords: []
---

# ദേശീയ ഗാനം പാടാതെ ഇറാൻ വനിതാ ടീം; ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയിൽ നിശബ്ദ പ്രതിഷേധം

> **Lead Summary:** **ഗോൾഡ് കോസ്റ്റ്: [ **ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയിൽ കായികലോകത്തെ അമ്പരപ്പിച്ച് ഇറാൻ വനിതാ ടീമിന്റെ നിശബ്ദ പ്രതിഷേധം.

## Article Content

**ഗോൾഡ് കോസ്റ്റ്: [ **ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയിൽ കായികലോകത്തെ അമ്പരപ്പിച്ച് ഇറാൻ വനിതാ ടീമിന്റെ നിശബ്ദ പ്രതിഷേധം.

ദക്ഷിണ കൊറിയയ്‌ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെയാണ് ഇറാൻ താരങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, താരങ്ങളോ പരിശീലക മർസിയ ജാഫരിയോ അത് പാടാൻ തയ്യാറാകാതെ നിശബ്ദരായി തലയുയർത്തി നിൽക്കുകയായിരുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന കലുഷിതമായ സാഹചര്യത്തോടുള്ള പ്രതിഷേധമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും പ്രതിഷേധത്തെക്കുറിച്ചും ക്യാപ്റ്റൻ സെഹ്‌റ ഘൻബരിയോടും പരിശീലകയോടും ചോദ്യങ്ങൾ ഉയർന്നുവെങ്കിലും എഎഫ്‌സി പ്രതിനിധി ഇടപെട്ട് അവ തടഞ്ഞു.

കായിക മത്സരങ്ങളിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയത്. മൈതാനത്തെ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയോട് ഇറാൻ പരാജയപ്പെടുകയും ചെയ്തു.

ചോ യു റി, കിം ഹ്യെ റി, കോ യൂ ജിൻ എന്നിവരാണ് കൊറിയയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലെ പിഴവുകൾ ഇറാന് തിരിച്ചടിയായെങ്കിലും, മത്സരഫലത്തേക്കാൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായത് താരങ്ങൾ ധീരമായി സ്വീകരിച്ച ഈ പ്രതിഷേധ നിലപാടാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345381/iran-womens-team-fails-to-sing-national-anthem-at-asian-cup)