---
title: "നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Father and son found dead in Nagarur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345378/father-and-son-found-dead-in-nagarur"
published_at: "2026-03-03T15:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b0e22467e_death_trvm.jpg"
keywords: []
---

# നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചുണ്ണി മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ തുരത്താൻ സമീപത്തെ പുരയിടത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ തട്ടിയതാകാം അപകടത്തിന് കാരണമായത് എന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചുണ്ണി മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ തുരത്താൻ സമീപത്തെ പുരയിടത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ തട്ടിയതാകാം അപകടത്തിന് കാരണമായത് എന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.

മറ്റൊരു സംഭവത്തിൽ വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്.

ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു.

ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345378/father-and-son-found-dead-in-nagarur)