---
title: "വിജയാവേശത്തിൽ ഹെൽമറ്റ് എറിഞ്ഞുള്ള ആഘോഷം; സഞ്ജു ചെയ്തത് തെറ്റോ? നടപടിയെടുക്കാൻ ഐസിസി, ആരാധകർ ആശങ്കയിൽ "
english_title: "ICC to take action over helmet-throwing celebration in victory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345371/icc-to-take-action-over-helmet-throwing-celebration-in-victory"
published_at: "2026-03-03T15:00:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6aa6216fc5_21.jpg"
keywords: []
---

# വിജയാവേശത്തിൽ ഹെൽമറ്റ് എറിഞ്ഞുള്ള ആഘോഷം; സഞ്ജു ചെയ്തത് തെറ്റോ? നടപടിയെടുക്കാൻ ഐസിസി, ആരാധകർ ആശങ്കയിൽ 

> **Lead Summary:** **മുംബൈ: [ **വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്.

## Article Content

**മുംബൈ: [ **വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്.

മത്സരത്തിൽ വിജയറൺ കുറിച്ചതിന് പിന്നാലെ ആവേശഭരിതനായി സഞ്ജു തന്റെ ഹെൽമറ്റ് ഊരി നിലത്തെറിഞ്ഞതാണ് വിവാദങ്ങൾക്ക് ആധാരം. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതും അവ വലിച്ചെറിയുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

സ്കോട്‌ലൻഡ് താരം ജോർജ്ജ് മുൻസി സമാനമായ രീതിയിൽ പെരുമാറിയപ്പോൾ ഐസിസി ഡീമെറിറ്റ് പോയിന്റ് നൽകി നടപടിയെടുത്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം പടിവാതിൽക്കൽ നിൽക്കെ സഞ്ജുവിന് വിലക്ക് ലഭിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

സാധാരണഗതിയിൽ ഹെൽമറ്റ് എറിയുന്നത് 'ലെവൽ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയായോ ഡീമെറിറ്റ് പോയിന്റായോ ആകും ശിക്ഷ ഒതുങ്ങുക.

മുൻപ് സഞ്ജുവിന്റെ പേരിൽ ഇത്തരം പരാതികൾ ഇല്ലാത്തതും, താരത്തിന്റെ പ്രവർത്തി അമ്പയറുടെ തീരുമാനത്തോടുള്ള വിയോജിപ്പോ എതിർ താരങ്ങളെ അപായപ്പെടുത്താനോ ആയിരുന്നില്ല എന്നതും മാച്ച് റഫറി കണക്കിലെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സെമി ഫൈനലിൽ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345371/icc-to-take-action-over-helmet-throwing-celebration-in-victory)