---
title: "ടെക്‌സസ് വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും"
english_title: "Texas shooting: Indian-origin student among those killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345368/texas-shooting-indian-origin-student-among-those-killed"
published_at: "2026-03-03T14:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a7909d4f5_tecsas_attack.jpg"
keywords: []
---

# ടെക്‌സസ് വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും

> **Lead Summary:** **ഹൂസ്റ്റണ്‍: ( **[www.truevisionnews.com]** ) ** യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ ഓസ്റ്റിനില്‍ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും. സവിതാ ഷാ എന്ന 21കാരിയായ ഇന്ത്യന്‍ വംശജയാണ് കൊല്ലപ്പെട്ടത്. ടെക്‌സസ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയാണ്.

## Article Content

**ഹൂസ്റ്റണ്‍: ( **[www.truevisionnews.com]** ) ** യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ ഓസ്റ്റിനില്‍ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും. സവിതാ ഷാ എന്ന 21കാരിയായ ഇന്ത്യന്‍ വംശജയാണ് കൊല്ലപ്പെട്ടത്. ടെക്‌സസ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയാണ്.

ഓസ്റ്റിനിടെ വെസ്റ്റ് സിക്‌സ്ത് സ്ട്രീറ്റിലാണ് ഞായറാഴ്ച പുലര്‍ച്ചെ 1.59ഓടെ തോക്കുമായെത്തിയ അക്രമി ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെടിവെപ്പ് ഭീകരാക്രമണമാണോയെന്ന് എഫ്ബിഐ അന്വേഷിക്കുകയാണ്.

53കാരനായ സെനഗല്‍ വംശജനായ എന്‍ഡിയാഗ ഡിയാഗ്‌നെ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിനു പിന്നാലെ ടെക്‌സസ് സര്‍വകലാശാലയിലടക്കം സുരക്ഷ ശക്തമാക്കി. സവിതാ ഷായുടെ വധത്തില്‍ ഓസ്റ്റിനിലെ ഇന്ത്യന്‍- അമേരിക്കന്‍ കമ്മ്യൂണിറ്റി അനുശോചിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345368/texas-shooting-indian-origin-student-among-those-killed)