---
title: "യുദ്ധ ഭീതിക്കിടെ ഇറാനിൽ ഭൂചലനം, 4.3 തീവ്രത രേഖപ്പെടുത്തി"
english_title: "Earthquake hits Iran 4.3 magnitude"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345355/earthquake-hits-iran-43-magnitude"
published_at: "2026-03-03T14:18:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a0aad5165_earthquake.jpg"
keywords: []
---

# യുദ്ധ ഭീതിക്കിടെ ഇറാനിൽ ഭൂചലനം, 4.3 തീവ്രത രേഖപ്പെടുത്തി

> **Lead Summary:** **( **[**www.truevisio**nnews.com] ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മേഖലയിൽ രൂക്ഷമായ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്.

## Article Content

**( **[**www.truevisio**nnews.com] ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മേഖലയിൽ രൂക്ഷമായ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്.

നാലാംനാളും മധ്യപൂർവേഷ്യ സംഘർഷഭരിതമാണ്. യു എസ് സേനയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം ഇന്ന് സൗദിയിലും ബഹ്റൈനിലുമാണ് ഉണ്ടായത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലെബനൻ ആസ്ഥാനമായ ബെയ്റൂത്തിലും ഒരേസമയം ഇസ്രയേൽ ആക്രമണം നടത്തി.

ഇറാന്റെ വ്യോമതാവളങ്ങളും IRGC-യുടെ കമാൻഡ് സെന്ററും തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. കരസേനയെ അണിനിരത്തിയുള്ള ആക്രമണം ഇനി വരാനിരിക്കുന്നുവെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ, ഇറാൻ അമേരിക്കയെ ലക്ഷ്യമിടുന്നത് തടയാനാണ് ആദ്യനീക്കം നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ. യുദ്ധം ഉടൻ തീരുമെന്നും ഇറാൻ സൈന്യം ദുർബലമായെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345355/earthquake-hits-iran-43-magnitude)