---
title: "ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി"
english_title: "Verdict on A Padmakumar's bail plea tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345342/verdict-on-a-padmakumars-bail-plea-tomorrow"
published_at: "2026-03-03T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6999542d65_17.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

> **Lead Summary:** **കൊല്ലം: [ **ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും.

## Article Content

**കൊല്ലം: [ **ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും.

ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട സ്വാഭാവിക ജാമ്യാപേക്ഷയാണിത്. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. നാളത്തെ വിധി അനുകൂലമായാൽ പത്മകുമാറിന് ജയിൽ മോചിതനാകാൻ സാധിക്കും. കേസിലെ മറ്റ് ഏഴ് പ്രതികൾ ഇതിനോടകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു.

അതേസമയം, കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.

എസ്ഐടി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളം ജയിലിലായിരുന്ന വാസുവിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. വരും ദിവസങ്ങളിൽ ശബരിമല തന്ത്രിയെയും ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചുവരുത്തും.

നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ഇഡി, നിലവിൽ 28 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345342/verdict-on-a-padmakumars-bail-plea-tomorrow)