---
title: "നിരത്തിൽ പൊലിഞ്ഞു...! ചേർത്തലയില്‍ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Two youths die in collision between tipper lorry and car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345287/two-youths-die-in-collision-between-tipper-lorry-and-car"
published_at: "2026-03-03T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a66dd46f210_accident.jpg"
keywords: []
---

# നിരത്തിൽ പൊലിഞ്ഞു...! ചേർത്തലയില്‍ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ചേർത്തല: ​( **[www.truevisionnews.com]** ) **ചേർത്തല മുട്ടത്തിപ്പറമ്പിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. വയലാർ സ്വദേശി 24 കാരനായ ആരവ് കൃഷ്ണ, തണ്ണീർമുക്കം സ്വദേശി 22 കാരനായ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ 11-ാം മൈൽ - മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിലാണ് അപകടം.

## Article Content

**ചേർത്തല: ​( **[www.truevisionnews.com]** ) **ചേർത്തല മുട്ടത്തിപ്പറമ്പിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. വയലാർ സ്വദേശി 24 കാരനായ ആരവ് കൃഷ്ണ, തണ്ണീർമുക്കം സ്വദേശി 22 കാരനായ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ 11-ാം മൈൽ - മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിലാണ് അപകടം.

ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ലോറിയിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിരക്ഷ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ക്ഷേത്രങ്ങളിൽ പൂക്കൾ കൊണ്ട് അലങ്കരിക്കുന്ന ജോലി ചെയ്യുന്നവരാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345287/two-youths-die-in-collision-between-tipper-lorry-and-car)