---
title: "ലെബനനിൽ ഇസ്രായേലിന്റെ അഗ്നിവർഷം! ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു; അബുദാബിയിലും സ്ഫോടനം"
english_title: "Hezbollah's top brass killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345274/hezbollahs-top-brass-killed"
published_at: "2026-03-03T10:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a664ff525c5_8.jpg"
keywords: []
---

# ലെബനനിൽ ഇസ്രായേലിന്റെ അഗ്നിവർഷം! ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു; അബുദാബിയിലും സ്ഫോടനം

> **Lead Summary:** **ബെയ്‌റൂട്ട്: [ **പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ അതിശക്തമായ ബോംബാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ.

## Article Content

**ബെയ്‌റൂട്ട്: [ **പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ അതിശക്തമായ ബോംബാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ.

ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും തകർത്ത ഇസ്രായേൽ നീക്കത്തിൽ സംഘടനയുടെ ഉന്നത നേതാക്കളടക്കം 31 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലകളിലും ദക്ഷിണ ലെബനനിലും ഇസ്രായേൽ നടത്തിയ റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങളിൽ നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമീനിയുടെ വധത്തിന് പ്രതികാരമായി വടക്കൻ ഇസ്രായേലിലെ ഹൈഫ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രത്യാക്രമണം കടുപ്പിച്ചത്.

സംഘർഷം വെറും ലെബനനിൽ ഒതുങ്ങാതെ ഇറാനിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിംഗ് കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ, യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലും പുലർച്ചെ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നുണ്ടെന്നും ഇതിനോടകം അമ്പതോളം ഡ്രോണുകൾ വെടിവെച്ചിട്ടതായും യുഎഇ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ അതീവ വഷളായതോടെ പശ്ചിമേഷ്യയിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.

തിരിച്ചടികൾ ഇനിയും ശക്തമാക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കുമ്പോൾ, സാധാരണക്കാർ വലിയ തോതിൽ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാനും ഇസ്രായേലും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാഴ്ത്തുന്നു.

അതിനിടെ ഇറാന്‍–ഇസ്രയേല്‍ ആക്രമണം രൂക്ഷമാവുകയാണ്. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി. പശ്ചിമേഷ്യയില്‍ നിന്ന് ഒഴിയാന്‍ പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നുവെന്നും 50 ഡ്രോണുകള്‍ വീഴ്ത്തിയെന്നും യുഎഇ അറിയിച്ചു. അബുദബിയില്‍ പുലര്‍ച്ചെ ശക്തമായ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345274/hezbollahs-top-brass-killed)