---
title: "കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തിൽ നടന്നേക്കും; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പകുതിയോടെ"
english_title: "Polling in Kerala likely to be held in the third week of April"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345269/polling-in-kerala-likely-to-be-held-in-the-third-week-of-april"
published_at: "2026-03-03T09:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a65d50e52fd_3.jpg"
keywords: []
---

# കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തിൽ നടന്നേക്കും; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പകുതിയോടെ

> **Lead Summary:** ഡൽഹി **:[ **കേരളത്തിലെ നിയമസഭാ വോട്ടെടുപ്പ് ഏപ്രിൽ മാസത്തെ മൂന്നാം വാരത്തോടെ നടന്നേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പതിനഞ്ചാം തീയതിയോടെ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ.

## Article Content

ഡൽഹി **:[ **കേരളത്തിലെ നിയമസഭാ വോട്ടെടുപ്പ് ഏപ്രിൽ മാസത്തെ മൂന്നാം വാരത്തോടെ നടന്നേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പതിനഞ്ചാം തീയതിയോടെ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ.

അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും അസമിലും വോട്ടെടുപ്പ് നേരത്തെ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നുണ്ടെങ്കിലും, കേരളത്തിൽ ഏപ്രിൽ പകുതിക്ക് ശേഷമേ നടപടികൾ ഉണ്ടാകാനിടയുള്ളൂ.

അതേസമയം, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അഞ്ചിലധികം ഘട്ടങ്ങളായി നടത്താനാണ് നീക്കം. മെയ് ആദ്യവാരം വരെ അവിടെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും പരിഗണിച്ചാണ് ബംഗാളിൽ ഇത്രയധികം ഘട്ടങ്ങൾ നിശ്ചയിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച അന്തിമ ചിത്രം ഈ മാസം പകുതിയോടെ പുറത്തുവരുന്നതോടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സജീവമായ പ്രചാരണത്തിലേക്ക് നീങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345269/polling-in-kerala-likely-to-be-held-in-the-third-week-of-april)