---
title: "യുദ്ധം കടുക്കുന്നു; മിസൈൽ ആക്രമണം നേരിട്ട ബെയ്ത്ത് ഷെമേഷിലെത്തി ബെഞ്ചമിൻ നെതന്യാഹു"
english_title: "War intensifies; Benjamin Netanyahu visits Beit Shemesh, which suffered a missile attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345253/war-intensifies-benjamin-netanyahu-visits-beit-shemesh-which-suffered-a-missile-attack"
published_at: "2026-03-03T07:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6452a9531b_6.jpg"
keywords: []
---

# യുദ്ധം കടുക്കുന്നു; മിസൈൽ ആക്രമണം നേരിട്ട ബെയ്ത്ത് ഷെമേഷിലെത്തി ബെഞ്ചമിൻ നെതന്യാഹു

> **Lead Summary:** **ഇ**റാൻ്റെ മിസൈൽ ആക്രമണം രൂക്ഷമായ ബെയ്ത്ത് ഷെമേഷ് മേഖലയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

## Article Content

**ഇ**റാൻ്റെ മിസൈൽ ആക്രമണം രൂക്ഷമായ ബെയ്ത്ത് ഷെമേഷ് മേഖലയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ടെഹ്‌റാന് കനത്ത തിരിച്ചടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നെതന്യാഹുവിൻ്റെ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്ന ഇറാൻ്റെ അവകാശവാദത്തിന് പിന്നാലെയായിരുന്നു ഈ സന്ദർശനം.

അതേസമയം, ഇറാനിലെ സ്റ്റേറ്റ് ടിവി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ പ്രത്യാക്രമണം നടത്തി. യുഎസ്-ഇസ്രായേൽ സംയുക്ത നീക്കങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 555 ആയി ഉയർന്നു.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർ എത്രയും വേഗം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് മാറണമെന്ന് അമേരിക്ക നിർദ്ദേശിച്ചു. വരും ആഴ്ചകളിലും സൈനിക നടപടി തുടരുമെന്ന് പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കിയതോടെ മേഖലയിൽ ആശങ്ക വർദ്ധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345253/war-intensifies-benjamin-netanyahu-visits-beit-shemesh-which-suffered-a-missile-attack)