---
title: "രക്തച്ചൊരിച്ചിൽ അവസാനിക്കണം; ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ സമാധാന പക്ഷവുമായി തുർക്കി പ്രസിഡന്റ് എർദോഗൻ"
english_title: "Turkish President Erdogan takes a peace stance in the Iran-Israel conflict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345251/turkish-president-erdogan-takes-a-peace-stance-in-the-iran-israel-conflict"
published_at: "2026-03-03T07:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a63bbe943aa_4.jpg"
keywords: []
---

# രക്തച്ചൊരിച്ചിൽ അവസാനിക്കണം; ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ സമാധാന പക്ഷവുമായി തുർക്കി പ്രസിഡന്റ് എർദോഗൻ

> **Lead Summary:** **ഇ**റാനിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ ചർച്ചകൾക്ക് സന്നദ്ധനാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ അറിയിച്ചു.

## Article Content

**ഇ**റാനിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ ചർച്ചകൾക്ക് സന്നദ്ധനാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ അറിയിച്ചു.

മേഖലയിലെ രക്തച്ചൊരിച്ചിൽ നിർത്തിവെക്കണമെന്നും ശാശ്വത സമാധാനം കൈവരിക്കാനായി എല്ലാ തലങ്ങളിലും നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതികൾ അമേരിക്കയ്ക്ക് ഭീഷണിയാണെന്നും മുന്നറിയിപ്പുകൾ അവഗണിച്ച സാഹചര്യത്തിൽ സൈനിക നടപടി തുടരുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.

യുദ്ധം നീണ്ടുനിൽക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഘർഷം ആരംഭിച്ചതിനുശേഷം നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345251/turkish-president-erdogan-takes-a-peace-stance-in-the-iran-israel-conflict)