---
title: "മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു"
english_title: "Former Union Minister KP Unnikrishnan passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345248/former-union-minister-kp-unnikrishnan-passes-away"
published_at: "2026-03-03T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6317339d7f_2.jpg"
keywords: []
---

# മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

> **Lead Summary:** മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ആറ് തവണ തുടർച്ചയായി വടകര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം വി.പി. സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഉണ്ണികൃഷ്ണൻ, ബൊഫോഴ്‌സ് ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഗൾഫ് യുദ്ധസമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ ഇടപെടൽ നടത്തി. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345248/former-union-minister-kp-unnikrishnan-passes-away)