---
title: "സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം. വർഗീസ്"
english_title: "Judge Honey M. Varghese says he did not betray his own convictions; he performed his duty without fear"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345238/judge-honey-m-varghese-says-he-did-not-betray-his-own-convictions-he-performed-his-duty-without-fear"
published_at: "2026-03-02T23:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5d068b89c3_25.jpg"
keywords: []
---

# സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല; ഭയമില്ലാതെ കടമ നിർവ്വഹിച്ചെന്ന് ജഡ്ജി ഹണി എം. വർഗീസ്

> **Lead Summary:** **ത**ന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽപ്പോലും സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്. എറണാകുളം ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 

## Article Content

**ത**ന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽപ്പോലും സ്വന്തം ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്. എറണാകുളം ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 

ഭയമോ പക്ഷപാതമോ ഇല്ലാതെയാണ് ഒരു ജുഡീഷ്യൽ ഓഫീസർ എന്ന നിലയിൽ താൻ പ്രവർത്തിച്ചിട്ടുള്ളതെന്നും സത്യസന്ധതയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് ജഡ്ജിയുടെ ഈ പ്രതികരണം. വ്യക്തിപരമായ രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെങ്കിലും ജോലിയിൽ പൂർണ്ണമായ ഉത്തരവാദിത്തം പുലർത്തിയിട്ടുണ്ടെന്നും കളവില്ലാതെ കടമ നിർവ്വഹിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും ഹണി എം. വർഗീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345238/judge-honey-m-varghese-says-he-did-not-betray-his-own-convictions-he-performed-his-duty-without-fear)