---
title: "സൈനിക നടപടി തുടരും; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്"
english_title: "Military action will continue; Trump takes tough stance against Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345233/military-action-will-continue-trump-takes-tough-stance-against-iran"
published_at: "2026-03-02T23:01:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5c9b9451b5_21.jpg"
keywords: []
---

# സൈനിക നടപടി തുടരും; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

> **Lead Summary:** **ഇ**റാനെതിരായ സൈനിക നീക്കങ്ങളെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതികൾ അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും അത് തടയാനുള്ള അവസാന അവസരമാണിതെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

## Article Content

**ഇ**റാനെതിരായ സൈനിക നീക്കങ്ങളെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതികൾ അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും അത് തടയാനുള്ള അവസാന അവസരമാണിതെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇറാന്റെ മിസൈൽ ശേഷി തകർക്കുക, നാവികസേനയെ ഉന്മൂലനം ചെയ്യുക എന്നിവയാണ് ലക്ഷ്യമെന്നും ഇതിനോടകം പത്തോളം കപ്പലുകൾ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുമെന്നും, മുൻപ് ഒബാമ ഭരണകൂടം ഉണ്ടാക്കിയ കരാറുകൾ മണ്ടത്തരമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, സംഘർഷം ആരംഭിച്ചതിനുശേഷം നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345233/military-action-will-continue-trump-takes-tough-stance-against-iran)