---
title: "കേരളത്തിൽ പരീക്ഷാക്കാലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായെന്ന്  വിദ്യാഭ്യാസ വകുപ്പ്"
english_title: "Preparations for SSLC and Plus Two exams complete, says Education Department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345230/preparations-for-sslc-and-plus-two-exams-complete-says-education-department"
published_at: "2026-03-02T22:26:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5c19b52f47_19.jpg"
keywords: []
---

# കേരളത്തിൽ പരീക്ഷാക്കാലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായെന്ന്  വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** 2026 മാർച്ചിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

## Article Content

2026 മാർച്ചിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എസ്എസ്എൽസി പരീക്ഷയ്ക്കായി ആകെ 4,18,516 വിദ്യാർഥികളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചോദ്യപേപ്പറുകൾ ട്രഷറികളിലെയും ബാങ്കുകളിലെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6-നും ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 7 മുതൽ 28 വരെ നടക്കും; മേയ് മൂന്നാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഹയർ സെക്കൻഡറി ഫലം മേയ് 22-ന് പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345230/preparations-for-sslc-and-plus-two-exams-complete-says-education-department)