---
title: "ഹോർമുസ് കടലിടുക്ക് അടച്ചു; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ നീക്കം"
english_title: "Strait of Hormuz closed; move to increase oil imports from Russia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345228/strait-of-hormuz-closed-move-to-increase-oil-imports-from-russia"
published_at: "2026-03-02T22:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5bddca7afb_17.jpg"
keywords: []
---

# ഹോർമുസ് കടലിടുക്ക് അടച്ചു; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ നീക്കം

> **Lead Summary:** പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ, രാജ്യത്തെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി ഇന്ത്യ.

## Article Content

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ, രാജ്യത്തെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി ഇന്ത്യ.

എണ്ണ വിതരണത്തിലെ തടസ്സം ഒഴിവാക്കാനായി റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാത വഴിയാണ് എത്തിയിരുന്നത് എന്നതിനാൽ നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ക്രൂഡ് ഓയിൽ കാര്യത്തിൽ റഷ്യ സഹായത്തിനെത്തുമെങ്കിലും, എൽപിജി ഇറക്കുമതിയുടെ കാര്യത്തിൽ രാജ്യം വലിയ പ്രതിസന്ധി നേരിട്ടേക്കാം. ശനിയാഴ്ച ഇറാൻ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ യാത്ര തുടർന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതോടെ ആഗോള വിപണിയിൽ വാതക വില കുതിച്ചുയരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345228/strait-of-hormuz-closed-move-to-increase-oil-imports-from-russia)