---
title: "ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയായി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു"
english_title: "Majid Ebnereza appointed as Iran's new defense minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345224/majid-ebnereza-appointed-as-irans-new-defense-minister"
published_at: "2026-03-02T21:40:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5b71bf1ad4_13.jpg"
keywords: []
---

# ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയായി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

> **Lead Summary:** ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമിർ നാസിർ സദാ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചു. റെവല്യൂഷണറി ഗാർഡ്‌സ് ജനറൽ മാജിദ് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി.

## Article Content

ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമിർ നാസിർ സദാ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചു. റെവല്യൂഷണറി ഗാർഡ്‌സ് ജനറൽ മാജിദ് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി.

കഴിഞ്ഞദിവസം നടന്ന സംയുക്ത ആക്രമണത്തിലാണ് മുൻ പ്രതിരോധ മന്ത്രി അമിർ നാസിർ സദാ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സേവനമാരംഭിച്ച അമിർ, ഇറാൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തിന് ശേഷമാണ് മന്ത്രിയായത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മാജിദ് എബ്നെൽറേസയുടെ നേതൃത്വത്തിലുള്ള പുതിയ പ്രതിരോധ നീക്കങ്ങളെ ലോകം ഉറ്റുനോക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345224/majid-ebnereza-appointed-as-irans-new-defense-minister)