---
title: "ഇറാൻ-ഇസ്രയേൽ സംഘർഷം; ബഹ്റൈൻ രാജാവുമായും സൗദി കിരീടാവകാശിയുമായും സംസാരിച്ച് പ്രധാനമന്ത്രി"
english_title: "pm modi discusses iran israel conflict with bahrain saudi leaders "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345214/pm-modi-discusses-iran-israel-conflict-with-bahrain-saudi-leaders"
published_at: "2026-03-02T20:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5a2e07260c_pm_modi.jpg"
keywords: []
---

# ഇറാൻ-ഇസ്രയേൽ സംഘർഷം; ബഹ്റൈൻ രാജാവുമായും സൗദി കിരീടാവകാശിയുമായും സംസാരിച്ച് പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **ഇറാനെതിരായ ഇസ്രയേൽ-യു.എസ് സംയുക്ത ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കേ ബഹ്റൈൻ രാജാവുമായും സൗദി രാജകുമാരനുമായും ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി അദ്ദേഹം സംസാരിച്ചു.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **ഇറാനെതിരായ ഇസ്രയേൽ-യു.എസ് സംയുക്ത ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കേ ബഹ്റൈൻ രാജാവുമായും സൗദി രാജകുമാരനുമായും ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി അദ്ദേഹം സംസാരിച്ചു.

പിന്നാലെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായും മോദി സംസാരിച്ചു. ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണങ്ങളെ അപലപിച്ച മോദി, ഇവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചർച്ചകളും നടത്തി.

രണ്ട് നേതാക്കളുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ, സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടേണ്ടത് പ്രധാനമാണെന്നും ഈ ദുഷ്‌കരഘട്ടത്തിൽ അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് ശ്രദ്ധ നൽകിയതിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രയേലിനും ബഹ്റൈൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. നേരത്തേ മോദി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും സംസാരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345214/pm-modi-discusses-iran-israel-conflict-with-bahrain-saudi-leaders)