---
title: "ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി"
english_title: "Global Ayyappa Sangam; High Court says no more time can be given to submit audit report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345204/global-ayyappa-sangam-high-court-says-no-more-time-can-be-given-to-submit-audit-report"
published_at: "2026-03-02T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a59353097e3_8.jpg"
keywords: []
---

# ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

> **Lead Summary:** ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുകൾ നിഴലിക്കവെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടിയുമായി ഹൈക്കോടതി.

## Article Content

ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുകൾ നിഴലിക്കവെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടിയുമായി ഹൈക്കോടതി.

ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പരിപാടിയുടെ മുഴുവൻ കണക്കുകളും നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചു. ഇവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന ഊരാളുങ്കലിന് കീഴിലെ IIIC ആവശ്യപ്പെട്ട 7.11 കോടി രൂപയും ദേവസ്വം ബോർഡ് കണക്കാക്കിയ 4.99 കോടി രൂപയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഓഡിറ്റ് വൈകാൻ കാരണമായി ബോർഡ് ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ആദ്യ റിപ്പോർട്ടിൽ തന്നെ പിശകുകളുണ്ടെന്ന് ബോർഡ് സമ്മതിച്ച സാഹചര്യത്തിൽ, എല്ലാ ബില്ലുകളും വൗച്ചറുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വരും വ്യാഴാഴ്ചയ്ക്കകം ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ക്രമക്കേടുകൾ ബോധ്യപ്പെട്ടാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345204/global-ayyappa-sangam-high-court-says-no-more-time-can-be-given-to-submit-audit-report)