---
title: "യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ"
english_title: "A young man who returned from abroad amid fears of war was arrested in Karipur with MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345202/a-young-man-who-returned-from-abroad-amid-fears-of-war-was-arrested-in-karipur-with-mdma"
published_at: "2026-03-02T18:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a58db25fc31_mdma.jpg"
keywords: []
---

# യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആർഐ പിടിയിലായത്. സൂര്യകാന്തി വിത്തുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാൾ കരിപ്പൂർ എയർപോർട്ടിൽ പിടിയിലായത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആർഐ പിടിയിലായത്. സൂര്യകാന്തി വിത്തുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാൾ കരിപ്പൂർ എയർപോർട്ടിൽ പിടിയിലായത്.

ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒമാനിൽ നിന്ന് സലാം എയറിൽ കുടുംബസമേതമാണ് ഷബീർ എത്തിയത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. അതിനിടെയാണ് ഷബീർ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345202/a-young-man-who-returned-from-abroad-amid-fears-of-war-was-arrested-in-karipur-with-mdma)