---
title: "'മോനേ പാന്‍റ് വാങ്ങി തരാം'...! 15-കാരനെ ടെക്സ്റ്റൈൽസിലെ ഡ്രസിങ് റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗിക പീഡനം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ"
english_title: "former school staff arrested for sexual abuse of 15 year old in kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345194/former-school-staff-arrested-for-sexual-abuse-of-15-year-old-in-kozhikode"
published_at: "2026-03-02T17:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5795d78e19_sexual_abuse.jpg"
keywords: []
---

# 'മോനേ പാന്‍റ് വാങ്ങി തരാം'...! 15-കാരനെ ടെക്സ്റ്റൈൽസിലെ ഡ്രസിങ് റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗിക പീഡനം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** 15കാരനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ മുൻ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡിനെയാണ് ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** 15കാരനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ മുൻ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡിനെയാണ് ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം കുണ്ടുപറമ്പിലെ ബന്ധുവിന്റെ വീട്ടിലെത്തിയ 15കാരനെ ജെറാൾഡ് വസ്ത്രം വാങ്ങി നൽകാനെന്ന വ്യാജേന ടെക്സ്റ്റയിൽസ് കൊണ്ടു പോവുകയായിരുന്നു. ശേഷം കടയിലെ വസ്ത്രം ധരിച്ചു നോക്കാനുള്ള ഡ്രസിങ് മുറിയിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗികമായി ഉപയോ​ഗിച്ചുവെന്നാണ് കേസ്. കുട്ടി അമ്മയോടാണ് ആദ്യം കാര്യം പറഞ്ഞത്. തുടർന്നാണ് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകിയത്.

എറണാകുളം ജില്ലാ ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസാണ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് ഏലത്തൂർ പൊലീസിന് കൈമാറുകയായിരുന്നു. സ്‌കൂളിൽ ജോലി ചെയ്യവേ ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ ഇയാളെ ജോലിയിൽ നിന്നു സസ്‌പെൻഡ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345194/former-school-staff-arrested-for-sexual-abuse-of-15-year-old-in-kozhikode)