---
title: "അമേരിക്കയുമായി ചർച്ചയ്ക്കില്ല; നിലപാട് കർക്കശമാക്കി ഇറാൻ; മാധ്യമ റിപ്പോർട്ടുകൾ തള്ളി അലി ലാരിജാനി"
english_title: "No talks with America; Iran toughens stance; Ali Larijani denies media reports"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345190/no-talks-with-america-iran-toughens-stance-ali-larijani-denies-media-reports"
published_at: "2026-03-02T16:58:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a574aa0c4f9_Ali_Larijani_denies_media_reports.jpg"
keywords: []
---

# അമേരിക്കയുമായി ചർച്ചയ്ക്കില്ല; നിലപാട് കർക്കശമാക്കി ഇറാൻ; മാധ്യമ റിപ്പോർട്ടുകൾ തള്ളി അലി ലാരിജാനി

> **Lead Summary:** ടെഹ്റാന്‍: അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കം നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇറാൻ. യുഎസുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ, ഒമാൻ മധ്യസ്ഥർ മുഖേന ലാരിജാനി ചർച്ചകൾക്കായി സമ്മർദ്ദം ചെലുത്തിയെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' ഉൾപ്പെടെയുള്ള അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ലാരിജാനി പറഞ്ഞു. യുദ്ധം അവസാനിക്കുന്നില്ലെന്നും അമേരിക്കയുമായി ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

## Article Content

ടെഹ്റാന്‍: അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കം നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇറാൻ. യുഎസുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ, ഒമാൻ മധ്യസ്ഥർ മുഖേന ലാരിജാനി ചർച്ചകൾക്കായി സമ്മർദ്ദം ചെലുത്തിയെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' ഉൾപ്പെടെയുള്ള അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ലാരിജാനി പറഞ്ഞു. യുദ്ധം അവസാനിക്കുന്നില്ലെന്നും അമേരിക്കയുമായി ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് ലാരിജാനിയുടെ ഈ കർക്കശമായ പ്രതികരണം. ഖമനേയിയുടെ വധത്തിന് ശേഷം മേഖലയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നിലപാട് ഏറെ നിർണ്ണായകമാണ്.

'ഭ്രമാത്മകമായ സങ്കൽപ്പങ്ങളിലൂടെ പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റി, ഇസ്രായേലിന്റെ അധികാരമോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലികൊടുത്തു'- ലാരിജാനി എക്സിൽ കുറിച്ചു.

ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളുമാണ് വില നൽകേണ്ടി വരികയെന്നും ഇറാൻ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരുന്നു. അതേസമയം ഇറാനെ നയിക്കാൻ ശേഷിയുള്ള ആരും ഇറാനിൽ ഇല്ലെന്ന് ട്രംപ് പ്രതികരിച്ചു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്നും ട്രംപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345190/no-talks-with-america-iran-toughens-stance-ali-larijani-denies-media-reports)