---
title: "യുദ്ധപ്രതിസന്ധി; നാളത്തെ വിമാന സർവീസുകൾ റദ്ദാക്കി ആകാശ എയർ"
english_title: "War crisis; Akash Air cancels tomorrow's flights"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345179/war-crisis-akash-air-cancels-tomorrows-flights"
published_at: "2026-03-02T16:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a56d271e9c8_6.jpg"
keywords: []
---

# യുദ്ധപ്രതിസന്ധി; നാളത്തെ വിമാന സർവീസുകൾ റദ്ദാക്കി ആകാശ എയർ

> **Lead Summary:** മുംബൈ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആകാശ എയർ റദ്ദാക്കി. അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നീ നഗരങ്ങളിലേക്കുള്ള ചൊവ്വാഴ്ചത്തെ സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക.

## Article Content

മുംബൈ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആകാശ എയർ റദ്ദാക്കി. അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നീ നഗരങ്ങളിലേക്കുള്ള ചൊവ്വാഴ്ചത്തെ സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക.

നിലവിൽ മാർച്ച് 7 വരെയുള്ള ബുക്കിംഗുകൾ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് മാറ്റി നൽകുമെന്നും ടിക്കറ്റ് തുക തിരികെ വേണമെന്നുള്ളവർക്ക് റീഫണ്ട് സൗകര്യം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് സർവീസുകൾ മുടങ്ങാൻ പ്രധാന കാരണം.

അതേസമയം, കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതത്തെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾ ഇന്ന് റദ്ദാക്കി.

അബുദാബി, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള രാവിലെയും വൈകുന്നേരവുമുള്ള സർവീസുകളാണ് മുടങ്ങിയത്. യാത്ര പുറപ്പെടുന്നതിന് മുൻപ് കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345179/war-crisis-akash-air-cancels-tomorrows-flights)