---
title: "'തൊട്ടാൽ കൊല്ലും'; ആദ്യരാത്രിയിൽ കത്തിയുമായി വരനെ കാത്തിരുന്നു, പിറ്റേന്ന് നവവധു ഒളിച്ചോടിയത് സ്വർണ്ണവുമായി ചെറിയച്ഛനൊപ്പം!"
english_title: "On the first night, she waited for the groom with a knife, and the next day, the newlywed ran away with gold and her younger brother!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345165/on-the-first-night-she-waited-for-the-groom-with-a-knife-and-the-next-day-the-newlywed-ran-away-with-gold-and-her-younger-brother"
published_at: "2026-03-02T15:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5603f912b5_the_newlywed_ran_away_with_gold_and_her_younger_brother.jpg"
keywords: []
---

# 'തൊട്ടാൽ കൊല്ലും'; ആദ്യരാത്രിയിൽ കത്തിയുമായി വരനെ കാത്തിരുന്നു, പിറ്റേന്ന് നവവധു ഒളിച്ചോടിയത് സ്വർണ്ണവുമായി ചെറിയച്ഛനൊപ്പം!

> **Lead Summary:** ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ നവവരനെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് നവവധുവിന്റെ സാഹസികമായ ഒളിച്ചോട്ടം. ആദ്യരാത്രിയിൽ കത്തിയുമായി മണിയറയിൽ വരനെ കാത്തിരുന്ന യുവതി, പിറ്റേന്ന് വീട്ടിലെ സ്വർണ്ണാഭരണങ്ങളുമായി സ്വന്തം ചെറിയച്ഛനൊപ്പമാണ് നാടുവിട്ടത്. ഫെബ്രുവരി 21-ന് നടന്ന വിവാഹത്തിന് പിന്നാലെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ സമയത്ത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഒരു തരത്തിലുമുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ല. നല്ല രീതിയിൽ തന്നെയാണ് യുവതി വരന്റെ വീട്ടുകാരുമായി ഇടപെട്ടത്.

## Article Content

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ നവവരനെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് നവവധുവിന്റെ സാഹസികമായ ഒളിച്ചോട്ടം. ആദ്യരാത്രിയിൽ കത്തിയുമായി മണിയറയിൽ വരനെ കാത്തിരുന്ന യുവതി, പിറ്റേന്ന് വീട്ടിലെ സ്വർണ്ണാഭരണങ്ങളുമായി സ്വന്തം ചെറിയച്ഛനൊപ്പമാണ് നാടുവിട്ടത്. ഫെബ്രുവരി 21-ന് നടന്ന വിവാഹത്തിന് പിന്നാലെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ സമയത്ത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഒരു തരത്തിലുമുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ല. നല്ല രീതിയിൽ തന്നെയാണ് യുവതി വരന്റെ വീട്ടുകാരുമായി ഇടപെട്ടത്.

ഫെബ്രുവരി 22നാണ് യുവതി വരന്റെ വീട്ടിലെത്തിയത്. എന്നാൽ അന്നേ ദിവസം നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. രാത്രി 9 മണിയോടെയാണ് നവവരൻ മണിയറയിലെത്തിയത്. നവവധുവിനോട് സംസാരിക്കാൻ യുവാവ് ശ്രമിച്ചതോടെ യുവതി കയ്യിൽ കരുതിയ കത്തി എടുക്കുകയായിരുന്നു. സ്പർശിക്കാൻ ശ്രമിച്ചാൽ കൊല്ലുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിക്കാനും യുവതി മടിച്ചില്ല. പേടിച്ച് യുവാവ് ഭാര്യയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തി.

യുവതിയുമായി സംസാരിച്ച ശേഷം പുതിയ സ്ഥലത്ത് വന്നതിന്റെ പരിഭ്രാന്തിയാവും എന്ന് പറഞ്ഞ് എല്ലാവരേയും സമാധാനിപ്പിച്ച് മടങ്ങി. അടുത്ത ദിവസം യുവതി വീട്ടുകാരുടെ ഭക്ഷണത്തിൽ ഉറക്കുമരുന്ന കലർത്തുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ബോധരഹിതരായതോടെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ വില വരുന്ന സ്വർണവുമായി ആയിരുന്നു. വീട്ടുകാർക്ക് ബോധം വന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് വ്യക്തമാവുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345165/on-the-first-night-she-waited-for-the-groom-with-a-knife-and-the-next-day-the-newlywed-ran-away-with-gold-and-her-younger-brother)