---
title: "നാവിൽ കപ്പലോടിക്കും നാടൻ രുചി; കാന്താരിയും വെളുത്തുള്ളിയും ചേർത്ത സ്പെഷ്യൽ ഞണ്ട് വരട്ടിയത്!"
english_title: "Special crab stew"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345128/special-crab-stew"
published_at: "2026-03-02T13:48:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5489d0b5c8_Special_crab_stew.jpg"
keywords: []
---

# നാവിൽ കപ്പലോടിക്കും നാടൻ രുചി; കാന്താരിയും വെളുത്തുള്ളിയും ചേർത്ത സ്പെഷ്യൽ ഞണ്ട് വരട്ടിയത്!

> **Lead Summary:** കടൽ വിഭവങ്ങളിൽ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് ഞണ്ട്. എന്നാൽ സ്ഥിരം മസാലക്കൂട്ടുകളിൽ നിന്ന് മാറി, തനി നാടൻ ഗോത്രശൈലിയിൽ ഞണ്ട് തയ്യാറാക്കിയാലോ? കാന്താരി മുളകിന്റെ എരിവും വെളുത്തുള്ളിയുടെയും കറിവേപ്പിലയുടെയും മണവും ചേരുമ്പോൾ ഈ ഞണ്ട് വരട്ടിയത് ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു ഒന്നൊന്നര കോമ്പിനേഷനായിരിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ.

## Article Content

കടൽ വിഭവങ്ങളിൽ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് ഞണ്ട്. എന്നാൽ സ്ഥിരം മസാലക്കൂട്ടുകളിൽ നിന്ന് മാറി, തനി നാടൻ ഗോത്രശൈലിയിൽ ഞണ്ട് തയ്യാറാക്കിയാലോ? കാന്താരി മുളകിന്റെ എരിവും വെളുത്തുള്ളിയുടെയും കറിവേപ്പിലയുടെയും മണവും ചേരുമ്പോൾ ഈ ഞണ്ട് വരട്ടിയത് ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു ഒന്നൊന്നര കോമ്പിനേഷനായിരിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ.

**ആവശ്യമായ ചേരുവകൾ:**

ഞണ്ട് (വൃത്തിയാക്കി പുഴുങ്ങിയത്) - 6 എണ്ണം

മുളക് പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ

കുരുമുളക് പൊടി - ½ ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

വെളിച്ചെണ്ണ - 1 ടീസ്പൂൺ

കടുക് - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

കാന്താരി മുളക് - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

വെളുത്തുള്ളി - 2 അല്ലി

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കി അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന ഞണ്ടുകൾ ഇടുക.

ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളക് പൊടിയും ചേർത്ത് പതുക്കെ ഇളക്കുക.

ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ചതച്ച കാന്താരി മുളകും വെളുത്തുള്ളിയും ചേർത്ത് വീണ്ടും ഇളക്കുക.

കറിവേപ്പിലയും മല്ലിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

വെള്ളം വറ്റി ചേരുവകളെല്ലാം ഞണ്ടിൽ നന്നായി പിടിച്ചു കഴിഞ്ഞാൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കുക.

അവസാനം കുരുമുളക് പൊടി കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345128/special-crab-stew)