---
title: "ആർത്തവകാലത്തെ അമിത രക്തസ്രാവം നിങ്ങളെ തളർത്തുന്നുണ്ടോ? ആശ്വാസം പകരാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കാം"
english_title: "Is heavy menstrual bleeding making you tired? Here are 4 things you can do to get relief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345125/is-heavy-menstrual-bleeding-making-you-tired-here-are-4-things-you-can-do-to-get-relief"
published_at: "2026-03-02T13:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a545cc00c21_Here_are_4_things_you_can_do_to_get_relief.jpg"
keywords: []
---

# ആർത്തവകാലത്തെ അമിത രക്തസ്രാവം നിങ്ങളെ തളർത്തുന്നുണ്ടോ? ആശ്വാസം പകരാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കാം

> **Lead Summary:** ആർത്തവസമയത്ത് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും അനുഭവപ്പെടുന്നത് പല സ്ത്രീകളുടെയും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ വരെ ഇതിന് കാരണമാകാം. അമിത രക്തസ്രാവം നിയന്ത്രിക്കാനും ആരോഗ്യകരമായ ആർത്തവചക്രം ഉറപ്പാക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

## Article Content

ആർത്തവസമയത്ത് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും അനുഭവപ്പെടുന്നത് പല സ്ത്രീകളുടെയും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ വരെ ഇതിന് കാരണമാകാം. അമിത രക്തസ്രാവം നിയന്ത്രിക്കാനും ആരോഗ്യകരമായ ആർത്തവചക്രം ഉറപ്പാക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

**പോഷക ഗുണമുള്ള ഭക്ഷണങ്ങൾ**

അയൺ അടങ്ങിയ ഭക്ഷണങ്ങൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, സീഡ്‌സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

**വെള്ളം കുടിക്കാം**

അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോൾ ക്ഷീണം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ എപ്പോഴും ഹൈഡ്രേറ്റായി ഇരിക്കേണ്ടതുണ്ട്. ആർത്തവ സമയത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

**വ്യായാമങ്ങൾ ചെയ്യാം**

നടക്കുക, സ്വിമ്മിങ്, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും, ഹോർമോണുകളെ സന്തുലിതപ്പെടുത്താനും സഹായിക്കുന്നു.

**സമ്മർദ്ദം കുറയ്ക്കാം**

അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് ആർത്തവ ക്രമത്തെയും ഹോർമോണുകളേയും ബാധിക്കുന്നു. കൃത്യസമയത്ത് ഉറങ്ങുക, യോഗ എന്നിവ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345125/is-heavy-menstrual-bleeding-making-you-tired-here-are-4-things-you-can-do-to-get-relief)