---
title: "സീറ്റ് മോഹം വേണ്ട; എൽ.ഡി.എഫിൽ നിലവിലെ സ്ഥിതി തുടരും, നിർണ്ണായക ചർച്ചകൾ ഇന്ന് മൂന്ന് മണിക്ക് "
english_title: "The current situation in the LDF will continue."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345099/the-current-situation-in-the-ldf-will-continue"
published_at: "2026-03-02T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5320d1b6e0_news9.jpg"
keywords: []
---

# സീറ്റ് മോഹം വേണ്ട; എൽ.ഡി.എഫിൽ നിലവിലെ സ്ഥിതി തുടരും, നിർണ്ണായക ചർച്ചകൾ ഇന്ന് മൂന്ന് മണിക്ക് 

> **Lead Summary:** **തിരുവനന്തപുരം: [ **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ നിലവിലുള്ള അതേ സ്ഥിതി (സ്റ്റാറ്റസ്കോ) തുടരാൻ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം: [ **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ നിലവിലുള്ള അതേ സ്ഥിതി (സ്റ്റാറ്റസ്കോ) തുടരാൻ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചു.

മുന്നണിയിലെ ഒരു ഘടകകക്ഷിക്കും ഇത്തവണ അധികമായി സീറ്റുകൾ നൽകേണ്ടതില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അതേ സീറ്റ് നില തന്നെ നിലനിർത്താനുമാണ് പ്രാഥമിക ധാരണയായിരിക്കുന്നത്.

ഇതുപ്രകാരം കേരള കോൺഗ്രസ് എമ്മിന് ഇത്തവണയും 12 സീറ്റുകൾ തന്നെയായിരിക്കും അനുവദിക്കുക.അധിക സീറ്റുകൾക്കായുള്ള അവകാശവാദങ്ങൾ ഉയർന്നുവന്നെങ്കിലും, ഒരു കക്ഷിക്ക് മാത്രമായി സീറ്റുകൾ വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് നേതൃത്വം.

കഴിഞ്ഞ തവണ മത്സരിച്ച കുറ്റ്യാടി സീറ്റിന് പകരം മറ്റൊരു സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടേക്കില്ല. എല്ലാ ഘടകകക്ഷികളെയും ഒരേപോലെ പരിഗണിക്കേണ്ടി വരുന്നതിനാൽ നിലവിലെ സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

സീറ്റ് വിഭജനം സംബന്ധിച്ച അന്തിമമായ ചർച്ചകൾ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന യോഗത്തിൽ തീരുമാനമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345099/the-current-situation-in-the-ldf-will-continue)