---
title: "തടി താനേ കുറയും, കുതിർത്ത 'ബദാം' കഴിച്ചാൽ ഗുണം ഇരട്ടി, ഇന്ന് മുതൽ ശീലമാക്കൂ ...."
english_title: "Benefits of eating almonds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345098/benefits-of-eating-almonds"
published_at: "2026-03-02T12:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a531c170d4e_badam.jpg"
keywords: []
---

# തടി താനേ കുറയും, കുതിർത്ത 'ബദാം' കഴിച്ചാൽ ഗുണം ഇരട്ടി, ഇന്ന് മുതൽ ശീലമാക്കൂ ....

> **Lead Summary:** ** **പ്രകൃതി കനിഞ്ഞുനൽകിയ ഒരു സൂപ്പർ പവർ ക്യാപ്സ്യൂളാണ് ഈ കുഞ്ഞൻ ബദാം. ബുദ്ധിശക്തി കൂട്ടാനും, ഹൃദയത്തെ കാക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും ബദാമിനോളം പോന്ന മറ്റൊരു വിരുതനില്ല. നിങ്ങളുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഇന്ന് തന്നെ ഒരു പാക്കറ്റ് ബദാം വാങ്ങും.

## Article Content

** **പ്രകൃതി കനിഞ്ഞുനൽകിയ ഒരു സൂപ്പർ പവർ ക്യാപ്സ്യൂളാണ് ഈ കുഞ്ഞൻ ബദാം. ബുദ്ധിശക്തി കൂട്ടാനും, ഹൃദയത്തെ കാക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും ബദാമിനോളം പോന്ന മറ്റൊരു വിരുതനില്ല. നിങ്ങളുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഇന്ന് തന്നെ ഒരു പാക്കറ്റ് ബദാം വാങ്ങും.

*ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഓടിച്ചുവിടും. ഇതിലെ മഗ്നീഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന് ഒരു 'ബോഡിഗാർഡ്' വേണമെന്നുണ്ടെങ്കിൽ ദിവസവും കുറച്ച് ബദാം ശീലമാക്കിക്കോ!*

*തടി കുറയ്ക്കാൻ നോക്കുന്നവർക്ക് ബദാം ഒരു ലോട്ടറിയാണ്. ഇതിൽ ധാരാളം പ്രോട്ടീനും ഫൈബറും ഉള്ളതുകൊണ്ട് അനാവശ്യമായ വിശപ്പിനെ ഇത് തടഞ്ഞുനിർത്തും. കുറച്ച് കഴിച്ചാൽ തന്നെ വയറ് നിറഞ്ഞ ഫീൽ കിട്ടും.*

*വിറ്റാമിൻ E-യുടെ കലവറയാണ് ബദാം. പ്രായം തോന്നിക്കാതിരിക്കാനും ചർമ്മത്തിന് നല്ല തിളക്കം കിട്ടാനും ഇത് സഹായിക്കും. മുടി കൊഴിച്ചിൽ മാറ്റാനും ബദാം ഓയിൽ പോലെ തന്നെ ബദാം കഴിക്കുന്നതും ഗുണകരമാണ്.*

*മഗ്നീഷ്യം ധാരാളമുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ബദാം സഹായിക്കും. പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന സ്നാക്ക് ആണിത്.*

**പ്രത്യേകം ശ്രദ്ധിക്കാൻ:**

*ബദാം ചുമ്മാ വാരി വിഴുങ്ങുന്നതിനേക്കാൾ ഗുണം, രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ തൊലി കളഞ്ഞ് കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇതിലെ പോഷകങ്ങൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. ഒരു ദിവസം 4 മുതൽ 6 വരെ ബദാം മതിയാകും*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345098/benefits-of-eating-almonds)