---
title: "'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങയേറ്,  പിന്നാലെ റോഡിൽ വെച്ച് കേക്ക് മുറിച്ച്  പിറന്നാൾ ആഘോഷവും നടത്തി ചാണ്ടി ഉമ്മന്‍"
english_title: "chandyoommen inaugurated the road different way Call out 'Swamiye Sharanamayyappa' "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345088/chandyoommen-inaugurated-the-road-different-way-call-out-swamiye-sharanamayyappa-new"
published_at: "2026-03-02T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a52b71ee07c_chandi.jpg"
keywords: []
---

# 'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങയേറ്,  പിന്നാലെ റോഡിൽ വെച്ച് കേക്ക് മുറിച്ച്  പിറന്നാൾ ആഘോഷവും നടത്തി ചാണ്ടി ഉമ്മന്‍

> **Lead Summary:** **കോട്ടയം: ** 'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനവും റോഡില്‍തന്നെ പിറന്നാള്‍ കേക്കുമുറിക്കലും നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിലയ്ക്കല്‍ പള്ളിപ്പടി- കുട്ടന്‍ചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചാണ്ടി ഉമ്മന്‍ പങ്കുവച്ച റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

## Article Content

**കോട്ടയം: ** 'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനവും റോഡില്‍തന്നെ പിറന്നാള്‍ കേക്കുമുറിക്കലും നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിലയ്ക്കല്‍ പള്ളിപ്പടി- കുട്ടന്‍ചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചാണ്ടി ഉമ്മന്‍ പങ്കുവച്ച റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തേങ്ങ ഉടച്ചുകൊണ്ട് വ്യത്യസ്തമായി റോഡ് ഉദ്ഘാടനം ചെയ്ത ശേഷം പിറന്നാള്‍ കേക്ക് മുറിച്ച് നാട്ടുകാര്‍ക്ക് നല്‍കുകയാണ് ചാണ്ടി ഉമ്മന്‍. വീഡിയോ വൈറലായതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.

ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നാല്‍പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിനു പോള്‍, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345088/chandyoommen-inaugurated-the-road-different-way-call-out-swamiye-sharanamayyappa-new)