---
title: "വാങ്ങിയവർക്കും വാങ്ങാത്തവർക്കും ലോട്ടറി.....! വൈദ്യുതിയുള്ള വീടുകളിൽ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ; വൈദ്യുതി ഇല്ലാത്തവർക്ക് നാലു ലിറ്റർ"
english_title: "One liter of kerosene this month; four liters for those without electricity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345061/one-liter-of-kerosene-this-month-four-liters-for-those-without-electricity-new"
published_at: "2026-03-02T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a51ad2aecff_oil.jpg"
keywords: []
---

# വാങ്ങിയവർക്കും വാങ്ങാത്തവർക്കും ലോട്ടറി.....! വൈദ്യുതിയുള്ള വീടുകളിൽ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ; വൈദ്യുതി ഇല്ലാത്തവർക്ക് നാലു ലിറ്റർ

> **Lead Summary:** **ആലപ്പുഴ: **സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ തീരുമാനവുമായി ഭക്ഷ്യവകുപ്പ്. റേഷൻ കടകളിലൂടെ വൈദ്യുതിയുള്ള വീടുകളിൽ ഒരുലിറ്റർ മണ്ണെണ്ണയും ഇല്ലാത്തവർക്ക് നാലുലിറ്റർ മണ്ണെണ്ണയും വിതരണം ചെയ്യും. മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

## Article Content

**ആലപ്പുഴ: **സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ തീരുമാനവുമായി ഭക്ഷ്യവകുപ്പ്. റേഷൻ കടകളിലൂടെ വൈദ്യുതിയുള്ള വീടുകളിൽ ഒരുലിറ്റർ മണ്ണെണ്ണയും ഇല്ലാത്തവർക്ക് നാലുലിറ്റർ മണ്ണെണ്ണയും വിതരണം ചെയ്യും. മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

2025-26 സാമ്പത്തികവർഷത്തിന്റെ നാലാംപാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. മാർച്ച് 31നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫിസർമാർക്ക് നൽകിയിട്ടുള്ള നിർദേശം. അല്ലാത്തപക്ഷം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ നഷ്ടമാകും.

പല താലൂക്കുകളിലും മണ്ണെണ്ണ വിതരണത്തിനു മൊത്തവിൽപ്പന ശാലകളില്ല. അതിനാൽ, റേഷൻകടക്കാർക്ക് മറ്റു താലൂക്കുകളിൽ പോയി മണ്ണെണ്ണ ഏറ്റെടുക്കേണ്ട സാഹചര്യമാണ്.ഭാരിച്ച ചെലവുകാരണം പലരും ദൂര സ്ഥലങ്ങളിൽ പോകാൻ തയാറല്ല. അതിനാൽ മൂന്നുമാസത്തിലൊരിക്കൽ അനുവദിക്കുന്ന മണ്ണെണ്ണ പല കാർഡുടമകൾക്കും കിട്ടിയിരുന്നില്ല. ഇതോടെയാണ് കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345061/one-liter-of-kerosene-this-month-four-liters-for-those-without-electricity-new)